* എൻ കൺമണി * അമ്മതൻ താമരപ്പൂവേ.. അച്ഛന്റെ താരാട്ട് പാട്ടേ.. ചാഞ്ചാടിയാടും നിലാവോ.. ഈ കൈകുമ്പിളിൽ വീണുറങ്ങാൻ വായോ.. കാത്തിരിക്കാം എൻ കൺമണിയേ.. നിന്നെ മാറോട് ചേർത്തൊന്നു ഓമനിക്കാൻ. -മാനസ്
നദി ഞാൻ ഒരു നദിയാണ് കടലിൽ അലിയാൻ ഒഴുകും നദി ഒഴുകും വഴിയിൽ എന്നിൽ ചേരും പവിഴവും, കല്ലും , മണൽ തരിയും.. ചിലത് കൂടെ ഒഴുകും , ചിലവ പാതി വഴിയിൽ ഒഴുക്ക് നിർത്തും എങ്കിലും എൻ ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുക്ക് തുടരും കാരണം ! ഞാൻ ഒരു നദിയാണ് - Manaz-
തുളസി ചെടിയും ഞാനും മരിച്ച് മണ്ണിൽ അലിയുമ്പോൾ എൻ പാപത്തിൻ ഭാരമേറി എൻ ശാപ മോക്ഷത്തിനായി ബലി കുടിരത്തിൻ കിടാ വിളക്കിനൊപ്പം വിടർന്ന് നിൽക്കും എൻ ശരീരത്തിൻ കാവൽക്കാരൻ
കോളേജ് ഡേയ്സ് വിട പറയാറായി പിരിയുവറായി ഇനിയെന്ന് എൻ പ്രിയ സുഹൃത്തേ ഈ വഴി താരയിൽ വിട ചൊല്ലുമ്പോൾ ഒരുപിടി ഓർമ്മകൾ മാത്രമായി ഇനി വരുമോ ആ ദിനങ്ങൾ ഇനി വരുമോ ആ പ്രിയ ദിനങ്ങൾ ഇനിയില്ല ആ ദിനങ്ങൾ ഇനിയില്ല ആ പ്രിയ ദിനങ്ങൾ കണ്ണീർ പൂക്കളാൽ വിട ചൊല്ലുമ്പോൾ മരണം വരെ മറക്കില്ല @ മാനസ് എം പി
സഖീ എന്നും നിന്‍റെ ചാരേ ഞാൻ എന്നും നിന്‍റെ കൂടെ ഞാൻ എന്നിൽ അലിയും പ്രിയ സഖീയെ എന്നിൽ അണയും നീ സഖിയെ പ്രണയം നിറയും മൊഴി അഴകേ ഇനിയും കനവായി നീ വരുമോ ഇനിയും കനവായി നീ വന്നാൽ ഇവളെന്നന്റെ പ്രിയ സഖിയെ.. മാനസ്സ് എം പി
നഷ്ട്ട വസന്തം ഏകാന്തതയുടെ ആഴങ്ങളിലേക്ക് തെന്നി വീഴുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എൻ ഹൃദയത്തിനേറ്റ മുറിവിൻ ആഴം മിഴിയിൽ നിന്നും ഉതിരും ഓരോ തുള്ളി കണ്ണുനീരിനും എൻ ഹൃദയത്തിൻ നോവായിരിന്നുവെന്ന്. അറിയുന്നില്ലലോ സഖിയെ നീ എൻ കണ്ണുനീരിന് സ്നേഹം കലർന്ന ഉപ്പു രസമായിരുന്നുവെന്ന് മിഴികൾ നിറയാതെ ഓർക്കുവാൻവയ്യ ആ പ്രിയ ദിനങ്ങൾ പിന്നിട്ട കാലങ്ങൾ നമ്മുക്കോർക്കാം സ്നേഹത്തിൻ ചിതയിൽ അവയെ കുഴിച് മുടാം ഇനിയുള്ള കാലം നിൻ സ്നേഹത്തിൻ ഓർമകളുമായി ഹൃദയത്തിൻ പൂമുഖ പടിയിൽ കാത്തിരിക്കാം നിൻ കളിചിരി കൊഞ്ചലുകൾക്കായി... നമ്മുടെ പ്രിയ നിമിഷങ്ങൾക്കായി... മാനസ് എം പി